പ്രാർത്ഥനാ സംഗമം
Schedule
Wed, 19 Feb, 2025 at 05:00 am
UTC+05:30Location
INZA Salempuri Church | Trivandrum, KL
Advertisement
*ഇന്റർനാഷണൽ സിയോൻ അസംബ്ലിയുടെ നേതൃത്വത്തിൽ പ്രാർത്ഥനാ സംഗമം 2025 ഫെബ്രുവരി 19ന് തിരുവനന്തപുരത്ത്*ഇന്റർനാഷനൽ സിയോൻ അസംബ്ലിയുടെ (INZA) ആഭിമുഖ്യത്തിൽ പ്രാർത്ഥനാ സംഗമം 2025 ഫെബ്രുവരി 19ന് തിരുവനന്തപുരം കോവളത്ത് വച്ച് നടത്തപ്പെടുന്നു. 2022 ഫെബ്രുവരി 1ന് ആരംഭിച്ചു തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്ന പ്രാർത്ഥനയുടെ ആയിരം ദിവസം തികയുന്ന 2025 ഫെബ്രുവരി 19ന് ആണ് വിപുലമായ മീറ്റിംഗ് തിരുവനന്തപുരത്തു വച്ചു നടത്തുന്നത്.
ഇന്റർനാഷനൽ സിയോൻ അസംബ്ലിയുടെ പ്രസിഡന്റ് പാസ്റ്റർ സിംസൺ സുന്ദർരാജ് ഉദ്ഘാടനം ചെയ്യുന്ന മീറ്റിങ്ങിൽ പാസ്റ്റർ സതീഷ് നെൽസൺ (INZA ജനറൽ വൈസ് പ്രസിഡന്റ്), പാസ്റ്റർ ജിനു മാത്യു (യൂ കെ), പാസ്റ്റർ ടോണി (സൗദി), പാസ്റ്റർ റെജി ഓതറ, പാസ്റ്റർ പ്രഗട്ട് മസ്സി (INZA പഞ്ചാബ്) എന്നിവർ ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കുന്നു. INZA യുടെ ഹെഡ് ഓഫീസ് ആയ കോവളം ശാലേംപുരിയിൽ വച്ച് പ്രഭാതത്തിൽ 5 മണിക്ക് തുടങ്ങുന്ന മീറ്റിംഗ് വൈകുന്നേരം 5 മണിക്ക് അവസാനിക്കും. INZA ഇവഞ്ചലിസം ഡിപ്പാർട്ടുമെൻ്റ് ഡയറക്ടർ പാസ്റ്റർ എ. സെൽവരാജ് ഈ മീറ്റിംഗ് കോർഡിനേറ്റ് ചെയ്യുന്നു.
Pr. Selvaraj A
Director
INZA Evangelism Dept.
Advertisement
Where is it happening?
INZA Salempuri Church, K S Road, Kovalam,Kovalam, Trivandrum, IndiaEvent Location & Nearby Stays: